കൊല്ലം : കൊല്ലം സ്വദേശി ദക്ഷിണാഫ്രിക്കയില്‍ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതര നഗര്‍ 170 ല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ രാജീവന്‍- സുജാത ദമ്പതികളുടെ മകന്‍ രാഹൂല്‍ (28) ആണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11നായിരുന്നു സംഭവം.
ദക്ഷിണാഫ്രിക്കയില്‍ കശുവണ്ടി സ്ഥാപന ജീവനക്കാരനായിരുന്ന രാഹൂല്‍ ബാങ്കില്‍ നിന്നും പണം എടുത്ത് താമസ സ്ഥലത്തത്തെിയപ്പോള്‍ പിന്തുടര്‍ന്ന നാലംഗ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. ഓഗസ്റ്റ് 17നായിരുന്നു രാഹൂലിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വീണയാണ് ഭാര്യ.