ബെംഗളൂരില്‍ മലയാളി ബിഎഎംഎസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

hang

ബെംഗളൂരു: മലയാളിയായ ബിഎഎംഎസ് വിദ്യാര്‍ഥിനിയെ വാടകവീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി അച്യുതന്റെ മകള്‍ മഞ്ജുഷ(27)യാണ് മരിച്ചത്.

ദൊഡ്ഡബെല്ലാപുര ആത്രേയ ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കോളേജിനടുത്തുള്ള വാടകവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഏപ്രില്‍ 26-ന് വിവാഹം നിശ്ചയിച്ചിരുന്നതാണ്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

യെലഹങ്ക കെ.എം.സി.സി.യുടെ സഹായത്തോടെ മൃതദേഹപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോയി.

Top