കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. ഡല്‍ഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയ മേരി(68)യാണ് മരിച്ചത്.

കൊല്ലം കുമ്പള സ്വദേശിനിയാണ് സിസ്റ്റര്‍ അജയ മേരി. കുറച്ചു ദിവസങ്ങളായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബെംഗളൂരു, റായ്പുര്‍, ബിലാസ്പുര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തോളം സിസ്റ്റര്‍ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഡല്‍ഹിയിലെത്തിയത്.

Top