ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം, ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

dead

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.

മഥുരയില്‍ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശിനി സൂര്യയാണ് മരിച്ചത്. സൂര്യയെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആദ്യം വിവരം ലഭിച്ചതെന്നും പിന്നീട് ഞായറാഴ്ച രാവിലെ വീട്ടില്‍ വിളിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

സഹപ്രവര്‍ത്തകനും കൊട്ടാരക്കര സ്വദേശിയുമായ യുവാവുമായി പെണ്‍കുട്ടിക്ക് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Top