കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവ് ലിന്‍സന്റേയും മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു.
ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും റോബര്‍ട്ടിന്റെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ ചിക്കുവിന്റെ കുടുംബത്തിനോ ഒമാന്‍ പോലീസിനോ അങ്ങനെയൊരു ആക്ഷേപമില്ല.
അന്വേഷണത്തിനാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഒമാന്‍ പോലീസ് ലിന്‍സനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ എത്രയും പെട്ടെന്ന് പിടിയിലാവും. രണ്ട് ദിവസത്തിനുള്ളില്‍ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.