ഫാല്‍കിര്‍ക്: സ്‌കോട്ട്ലന്‍ഡില്‍ മലയാളിയായ യുവവൈദികനെ കാണാതായി.
സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണ് താമസസ്ഥലത്ത് നിന്നും കാണാതായത്.
വൈദികനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സ്‌കോട്ട്ലന്‍ഡ് പൊലീസ് സഭാധികൃതരെയും ബന്ധുക്കളെയും അറിയിച്ചു.
2013 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍, ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെയാണ് 2016 ജൂലായില്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പോയത്. അവിടെ പി.എച്ച്.ഡി പഠനത്തോടൊപ്പം, എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതലയും വഹിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരമൊന്നും ഇല്ലാതായത്.