മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. ഫാദര്‍ ടോമി കളത്തൂരിനാണ് കുത്തേറ്റത്.
മെല്‍ബണ്‍ ഫോക്നര്‍ നോര്‍ത്തിലെ സെന്റ് വില്യം ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയാണ് ആക്രമണം നടത്തിയത്.
പള്ളിയില്‍ അതിക്രമിച്ചു കയറിയ അക്രമി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഫാ.ടോമിയെ കുത്തുകയായിരുന്നു.
നിങ്ങള്‍ ഇന്ത്യക്കാരനാണ്. ഹിന്ദുവോ മുസ്ലിമോ ആണ്. നിങ്ങള്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല. നിങ്ങളെ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമി ടോമിക്കു നേരെ ചാടിവീണത്.
കഴുത്തിന് പരുക്കേറ്റ ഫാദര്‍ ടോമി കളത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.