പട്‌ന: ഹോളിക്കു മുന്നോടിയായി നടന്ന ആഘോഷത്തിനിടെ ഭാംഗിന്റെ ലഹരിയില്‍ അര്‍ധനഗ്‌നനായി വനിതാ ഹോസ്റ്റലില്‍ കടന്ന മലയാളി എം ബി ബി എസ് വിദ്യാര്‍ഥിയെ പട്‌ന എയിംസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് മൂന്നൂവര്‍ഷത്തേക്കാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ആഘോഷത്തിനിടെ ഇയാള്‍ വനിതാ ഹോസ്റ്റലിലേക്ക് ഓടിക്കയറുന്നതിനിടയില്‍ ഇയാളുടെ ലുങ്കി അഴിഞ്ഞു വീഴുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടി പുറത്താക്കിയത്.