കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. കോട്ടയം കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന് ജാക്സന് (17) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്.ജാക്സന്റെ അമ്മ റാണി യുഎസില്‍ നഴ്സായി ജോലി ചെയ്യുകയാണ്.
1992ലാണ് സണ്ണിയും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയത്. 2019ലാണ് അവസാനമായി നാട്ടില്‍ വന്നത്. ജ്യോതി, ജോഷ്യ, ജാസ്മിന് എന്നിവരാണ് മരിച്ച ജാക്സന്റെ സഹോദരങ്ങള്‍. സംസ്കാരം യുഎസില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.