സർക്കാർ ഇടപെട്ടു; മംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക്

തിരുവനന്തപുരം: മംഗളൂരുവില്‍ നിന്ന് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ കെഎസ്ആർടിസി ബസുകളയച്ചു. പമ്പ് വെല്‍ ജംഗ്ഷനില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക. മൂന്നരയോടെ അഞ്ചുബസുകള്‍ കാസര്‍ഗോഡേക്ക്‌ തിരിക്കും. കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടി പൂർത്തിയാക്കിയത്‌.

പൊലീസ് സംരക്ഷണയിലാവും കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കാസർ​ഗോഡ് എത്തിക്കാനാണ് നീക്കം. ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി കാസർ​ഗോഡ് ജില്ലാ കളക്ടർ മം​ഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. മം​ഗലാപുരത്തെ മലയാളി വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top