മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനവുമായി ഇസ്രായേലില്‍ നിന്നും മലയാളി വനിത

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനവുമായി ഇസ്രായേലില്‍ നിന്നും മലയാളി വനിത. ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഇസ്രായേലില്‍ താമസിക്കുന്ന നഴ്‌സ് കൂടിയായ ജെന്‍സി ബിനോയ് രംഗത്ത് വന്നിരിക്കുന്നത്.

‘ഇസ്രായേലിനെ ഭീകര രാഷ്ട്രമായി ചിത്രീകരിച്ചതില്‍ ഏറെ ദുഖമുണ്ട്. ഭീകരാക്രമണമില്ലാത്ത, കേരളത്തെ പോലെ രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത,സ്ത്രീകള്‍ അപമാനിക്കപ്പെടാത്ത നാടാണ് ഇസ്രായേല്‍ എന്നും ആയിരകണക്കിന് മലയാളികള്‍ ഇവിടെ മനസമാധാനത്തോടെ ജീവിക്കുന്ന കാര്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും’ ജെന്‍സി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

Top