ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് സൗദിയില്‍ മുങ്ങിമരിച്ചു. 25കാരനായ അനന്ദു ജനാര്‍ദനനാണ് മരിച്ചതെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ നിന്തുന്നതിനിടെയായിരുന്നു അപകടം.
കടലിലെ സുരക്ഷിത പ്രദേശത്തായിരുന്നു അനന്ദു നീന്തിയിരുന്നതെന്നും എന്നാല്‍ പെട്ടന്ന് ആഞ്ഞടിച്ച് തിരമാലകളില്‍ പെട്ട് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോര്‍ജ് അലോഷ്യസ് പറഞ്ഞത്.
ഉമ്മുല്‍ഖുവൈന്‍ പൊലീസും പാരമെഡിക്കല്‍, രക്ഷാപ്രവര്‍ത്തക സംഘങ്ങളും സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെ
ങ്കിലും കണ്ടെത്താനായില്ല. പിന്നീട് മൃതദേഹം തീരത്തടിയുകയായിരുന്നു.