മലയാളി യുവാവ് ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു; ആളുമാറിയുള്ള ആക്രമണമെന്ന് സൂചന

ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കാസര്‍ഗോഡ് സ്വദേശി സനു തോംസണ്‍(30) ആണ് കൊല്ലപ്പെട്ടത്. ബെംഗലൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു സംഭവം. രാത്രി 10.30ഓടെ ജോലി കഴിഞ്ഞിറങ്ങിയ സനുവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം കുത്തുകയായിരുന്നു. അക്രമികള്‍ ആളുമാറി കുത്തിയതാണെന്നും സൂചനയുണ്ട്. സംഭവത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്.

 

Top