ഷാർജ: യുഎഇ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് ആക്രമിച്ചത്. പാലക്കാട് മണ്ണാർകാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈപ്പർ മാർക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. ഹൈപ്പർ മാർക്കറ്റിൽ തന്നെ ജോലി ചെയ്യുന്ന സഹപ്രവർത്തകരും പാകിസ്ഥാൻ സ്വദേശിയും തമ്മിൽ തൊട്ടടുത്ത കോഫി ഷോപ്പിൽ വച്ച് തർക്കം ഉണ്ടായി. ഇത് പരിഹരിക്കാൻ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പാകിസ്ഥാൻ സ്വദേശിയുടെ ആക്രമണത്തിൽ മറ്റ് രണ്ടു മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്.