മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ യു.എ.ഇയില്‍ പ്രയാസത്തില്‍. കുവൈറ്റിലേക്ക് യാത്രതിരിച്ചവരാണ് കുടുങ്ങിയത്. ദുബൈയില്‍ നിന്നും മറ്റും കുവൈത്തിലേക്കുള്ള വിമാന നിരക്ക് വന്‍തോതില്‍ വര്‍ധിച്ചതാണ് പലരെയും വെട്ടിലാക്കിയത്. പ്രതിസന്ധി തീര്‍ക്കാന്‍ ഉന്നതതല ഇടപെവല് വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം.
നാട്ടില്‍ നിന്നും യു.എ.ഇയിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചവരാണ് പ്രശ്നത്തിലായത്. ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുള്ളതു കൊണ്ടാണ് മലയാളികളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.