മലേഷ്യ : വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ഇന്ത്യക്കാരനായ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് താമസം. ഇദ്ദേഹത്തിന് മലേഷ്യന്‍ പൌരത്വവുമുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹം മലേഷ്യയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തി എന്നാണ് ആരോപണം.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തേക്കാള്‍ അവകാശങ്ങള്‍ മലേഷ്യയിലെ ചൈനീസ് ന്യൂനപക്ഷത്തിനുണ്ടെന്നും മലേഷ്യയിലെ ഹിന്ദു ന്യൂനപക്ഷത്തിന് മലേഷ്യന്‍ പ്രധാനമന്ത്രിയേക്കാള്‍ കൂറ് ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ് എന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം. സാക്കിര്‍ നായിക്കിനെ പുറത്താക്കാന്‍ ഉദ്ദേശമില്ല എന്ന് ആദ്യം പ്രതികരിച്ച മലേഷ്യന്‍ സര്‍ക്കാര്‍, ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഇന്നലെ വ്യക്തമാക്കുകയായിരുന്നു.