ധാക്ക: ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുള്ള റോഹിങ്ക്യകള്‍ക്കു സഹായഹസ്തവുമായി മലേഷ്യന്‍ കപ്പല്‍ ബംഗ്ലാദേശിലെത്തി. 1,500 ടണ്‍ ആഹാരപദാര്‍ത്ഥങ്ങളും, വസ്ത്രങ്ങള്‍, മരുന്ന് തുടങ്ങിയ ആവശ്യവസ്തുകളുമായി ബംഗ്ലാദേശിലെ ചിറ്റാഗോംഗ് തുറമുഖത്താണു കപ്പലെത്തിയിരിക്കുന്നത്.
മലേഷ്യന്‍ പ്രധാനമന്ത്രി നജീവ് റസാഖിന്റെ പ്രതിനിധി അബ്ദുള്‍ അസീസ് മുഹ് അബ്ദുര്‍ റഹിം കപ്പലിനോടൊപ്പമുണ്ടായിരുന്നു. റഹിം കണ്ടെയ്നറുകള്‍ മുതിര്‍ന്ന ബംഗ്ലാദേശ് ഉദ്യോഗസ്ഥനു കൈമാറി.
റോഹിങ്ക്യകളുടെ പ്രശ്നങ്ങള്‍ക്കു ഇത് ദീര്‍ഘകാല പരിഹാരമാകുമെന്നും റഹിം അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്‍പില്‍ റോഹിങ്ക്യകളുടെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കുമെന്നു പ്രതിക്ഷീക്കുന്നതായി മലേഷ്യന്‍ പ്രതിനിധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം മ്യാന്‍മാറില്‍നിന്നു 65,000 റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ടെന്നാണു കണക്കുകള്‍.