Malaysia’s opposition party member shot dead

ക്വലാലംപുര്‍ : മലേഷ്യയിലെ പ്രതിപക്ഷ കക്ഷിയിലെ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബില്‍ കയോംഗ് (43) വെടിയേറ്റു മരിച്ചു.

സരാവക് നഗരത്തിലെ മിരിയില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ട്രാഫിക് ഐലന്റില്‍വച്ചാണ് അദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റതെന്നു പോലീസ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് ജസ്റ്റീസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ബില്‍ കഴിഞ്ഞമാസം ഏഴിനു നടന്ന തെരഞ്ഞെടുപ്പില്‍ സരാവക് മണ്ഡലത്തില്‍നിന്നു ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും സരാവക് പോലീസ് മേധാവി ദേവ്കുമാര്‍ അറിയിച്ചു.

സരാവക് പ്രദേശത്തെ ആദിവാസി സംഘടനകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളായിരുന്നു ബില്‍ കയോംഗ്.

Top