ഇസ്ലാമാബാദ്: മാലിദ്വീപ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാന്‍. പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യം അദ്ദേഹം മാലിദ്വീപ് വിദേശകാര്യമന്ത്രാലയത്തെയും അറിയിച്ചു.
മാലിദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസിമിനോടാണ് ഇക്കാര്യം അറിയിച്ചത്. മാലിദ്വീപിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയേയും മറ്റ് പ്രമുഖരേയും ധരിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ പാക്ക് സന്ദര്‍ശനം നടത്തുന്ന മാലിദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസിമിനോടാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, അടിയന്തരാവസ്ഥയെ തങ്ങള്‍ക്ക് അനുകൂലിക്കാനാകില്ലെന്നും പാക്ക് പ്രധാനമന്ത്രി അറിയിച്ചു.