ക്വാലലംപുര്‍: ഇരുപത്തിരണ്ടു വര്‍ഷം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ. മഹാതിര്‍ മുഹമ്മദിനെ(92) നെഞ്ചുവേദനയെ തുടര്‍ന്നു ക്വാലലംപുരിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു.
കുറച്ച് ദിവസം ചികിത്സയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. 1989-ലും 2007-ലും ഹൃദയ ശസ്ത്രക്രിയയ്ക്ക് പ്രധാനമന്ത്രി വിധേയനായിരുന്നു.
2003-ല്‍ പ്രധാനമന്ത്രി പദമൊഴിഞ്ഞ 92-ാം വയസ്സില്‍ ആ പദവിയില്‍ മടങ്ങിയെത്താന്‍ ഒരുങ്ങുകയായിരുന്നു. നിലവിലെ പ്രധാനമന്ത്രി നജീബ് റസാഖിന്റെ നേതൃത്വത്തില്‍ ദുര്‍ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് വീണ്ടും അധികാരത്തിലേറാന്‍ നീക്കം. ഈ വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും മഹാതിര്‍.