മാലി: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന് തിരിച്ചടി നല്‍കിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് വിജയിച്ചത്.
മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സോഹാലിന് 58.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുലഭിക്കുന്ന സ്ഥാനാര്‍ഥി വിജയിക്കും. അഞ്ച് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.
അതേസമയം സോഹാലിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തു. പ്രതിപക്ഷത്തിന്റെ വിജയം ജനാധിപത്യ ശക്തികളുടെ വിജയം മാത്രമല്ല, ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള പ്രതിബദ്ധത കൂടിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.