മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയില്‍

കൊളംബോ: മാലിദ്വീപ് പ്രസിഡന്റിനെ താല്‍കാലികമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം സുപ്രീംകോടതിയില്‍ പരാതി നല്‍കി. പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡന്റ് അബ്ദുല്ല യമീനെതിരെ പ്രതിപക്ഷ നീക്കം.

യമീന്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും മാലിദ്വീപ് ജനതയുടെ ഭരണഘടന അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

പ്രസിഡന്റിനെതിരായ അഴിമതി ആരോപണങ്ങള്‍ പുതിയ അന്വേഷണസംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്നും അതുവരെ പ്രസിഡന്റിനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സുപ്രീംകോടതിക്ക് പ്രസിഡന്റിനെ പുറത്താക്കാനുള്ള അധികാരമുണ്ടെന്നും പ്രതിപക്ഷത്തെ പിന്തുണച്ച 12 എം.പിമാരെ പുറത്താക്കിയ നടപടി നിര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Top