മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും പ്രഗ്യാസിംഗ് അറിയിച്ചു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് മത്സരിക്കുമെന്നാണ് കരുതുന്നത്. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

താന്‍ ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായതായി പ്രഖ്യാസിംഗ് പറഞ്ഞു. .രാജ്യത്തിനെതിരായ ഗൂഡാലോചന നടത്തിയവരെ നാമെല്ലാം ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഭോപ്പാലിലെ ഓഫീസില്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

2008 ല്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ആറ് പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top