ഭീകരാക്രമണം ; മാലിയിൽ ആറ് പേർ കൊല്ലപ്പെട്ടു

ബമാക്കോ: മാലിയിൽ ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം.ഞായറാഴ്ച ഡുവെൻസ പട്ടണത്തിന് സമീപം തീവ്രവാദികൾ എന്ന് കരുതുന്ന ഒരു സംഘം തോക്കുധാരികൾ പൊതുഗതാഗത വാഹനത്തെ ആക്രമിക്കുകയായിരുന്നു.

ജനങ്ങളുടെ സുരക്ഷക്കായി പ്രദേശത്ത് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് മാലി സൈന്യം അറിയിച്ചു.2012ൽ തുവാരെഗ് തീവ്രവാദികൾ രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങൾ പിടിച്ചെടുത്തതോടെയാണ് മാലിയിലെ സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറിയത്. തുടർന്ന് മുൻ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ അനുഭാവികൾ, ഫ്രഞ്ച് ഇടപെടൽ എന്നിവ സ്ഥിതി കൂടുതൽ രൂക്ഷമാക്കി.

Top