ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷന്‍ ഒരുക്കാന്‍ ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റേക്കര്‍. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യന്‍ സിനിമകളിലെ ആക്ഷന്‍ നിര്‍വഹിച്ച ലീ വിറ്റേക്കര്‍ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചിത്രമാണ് മാലിക്ക്. ചിത്രം 25 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.
ടേക്ക് ഓഫ് കണ്ടതിന് ശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വിറ്റേക്കര്‍ മാലിക്കിന് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.സൈറാനരസിംഹ റെഡ്ഡി, തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍, വിശ്വരൂപം1, 2, ബാഹുബലി 1, 2, ലിംഗ, ആരംഭം തുടങ്ങിയവയാണ് ലീ വിറ്റേക്കര്‍ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത പ്രധാന ഇന്ത്യന്‍ സിനിമകള്‍.
വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫാണ്. വിഷുവിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.