ശബരിമല മാളികപ്പുറം മേല്‍ശാന്തി ചുമതയേറ്റു

പത്തനംതിട്ട:ശബരിമല മാളികപ്പുറം മേല്‍ശാന്തി ചുമതയേറ്റു. ആലുവ പുളിയനം പാറക്കടവ് മാടവനയില്‍ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയാണ് സ്ഥാനമേറ്റത്. മാളികപ്പുറം ക്ഷേത്രത്തിനു മുമ്പില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ചു. പരമേശ്വരന്‍ നമ്പൂതിരിയെ ശ്രീകോവിലിന് അഭിമുഖമായി ഇരുത്തി ബ്രഹ്മകലശം അഭിഷേകം ചെയ്തു. തുടര്‍ന്നു കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ഉപദേശിച്ചു നല്‍കി. ഇന്നലെ ഉച്ചപൂജ, ദീപാരാധന, ഭഗവതി സേവ എന്നിവയ്ക്ക് പുതിയ മേല്‍ശാന്തിയാണ് കാര്‍മികത്വം വഹിച്ചത്.

Top