ന്യൂഡല്‍ഹി: നിദാഹസ് ട്രോഫിയില്‍ 20 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു . എന്നാല്‍ ലസിത് മലിംഗയെ പ്രാഥമിക ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ആഭ്യന്തര ടി20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മലിംഗ. ടൂര്‍ണ്ണമെന്റിന് താരത്തെ പരിഗണിക്കേണ്ടതില്ല എന്ന് സെലക്ടര്‍മാരാണ് തീരുമാനം എടുത്തത്.
ആഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ ദിനേശ് ചന്ദിമലാണ് ടീമിനെ നയിക്കുക. അവസാന 15 അംഗ ടീമിനെ ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.