കൊളംബോ: അഞ്ചാം ഏകദിനത്തിന് മുന്‍പായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ലസിത് മലിംഗയുടെ വിരുന്ന്.
സ്വന്തം വീട്ടില്‍ തന്നെയാണ് മലിംഗ ഇന്ത്യന്‍ താരങ്ങള്‍ക്കായി വിരുന്നൊരുക്കിയത്. ലങ്കന്‍ ടീമിന്റെ തോല്‍വികളൊന്നും മലിംഗയുടെ സൗഹൃദത്തിന് തടസ്സമായില്ല.
പാട്ടുകളൊക്കെയായി ഇന്ത്യന്‍ താരങ്ങള്‍ വിരുന്ന് ആഘോഷമാക്കി മാറ്റി. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയും ബുംറയും മലിംഗയും ഒരുമിച്ചാണ് കളിക്കുന്നത്. ഏഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍ തുടങ്ങിയവും വിരുന്നിന് എത്തിയിരുന്നു.