ലോക്പാല്‍ യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാനില്ലെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ

Mallikarjun Kharge

ന്യൂഡല്‍ഹി: ലോക്പാല്‍ യോഗത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായാണ് പ്രധാനമന്ത്രി മല്ലികാര്‍ജുനയെ ക്ഷണിച്ചത്.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുനയെ ക്ഷണിച്ചിരുന്നത്.

അതേസമയം, പ്രത്യേക ക്ഷണിതാവെന്ന രീതിയില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അഴിമതി വിരുദ്ധ സ്വതന്ത്ര അന്വേഷണ സമിതിയിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ യോഗത്തില്‍ പ്രതിപക്ഷത്തിന് സ്വതന്ത്രമായി ശബ്ദമുയര്‍ത്താനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണെന്നും മല്ലികാര്‍ജുന കൂട്ടിച്ചേര്‍ത്തു.

Top