ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മോഹന്‍ പ്രകാശിനെ മാറ്റിയാണ് ഖാര്‍ഗെയ്ക്ക് ചുമതല നല്‍കിയത്.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശനെ ഒഡീഷയുടെ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനങ്ങള്‍ നടത്തിയത്.
ഖാര്‍ഗെയ്ക്കൊപ്പം, മുന്‍ കേന്ദ്ര മന്ത്രി ജെ.ഡി.ശീലം, കോണ്‍ഗ്രസ് സേവാദള്‍ മുന്‍ മേധാവി എന്നിവരെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്.