ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി ആശങ്കയിലാഴ്ത്തി കര്‍ണാടകത്തിലെ എംഎല്‍എമാരുടെ കൂട്ടരാജിയും രാഷ്ട്രീയ പ്രതിസന്ധിയും മറികടക്കാന്‍ ദേശീയ തലത്തില്‍ കൂടിയാലോചനകള്‍ തുടരുന്നു.
അതേസമയം മുഖ്യമന്ത്രിയാകാനില്ലെന്ന് ഖാര്‍ഗെ അറിയിച്ചു. കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്. ജൂലൈ പന്ത്രണ്ടോടെ വ്യക്തമായ ചിത്രം കിട്ടുമെന്നും ഗാര്‍ഖെ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ നേതൃത്വത്തില്‍ വരണമെന്ന് രാജി വച്ച എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരിന്നു.
നിലവിലെ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജെഡിഎസ് നിയമസഭാകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ബെംഗുളൂരുവില്‍ യോഗം ചേരും.