മുംബൈ: നിങ്ങള്‍ക്ക് അധികാരമുണ്ടാകാം, എന്നാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ അനുവദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിയെ വിമര്‍ശിച്ച് ഖാര്‍ഗെ. ഇത്തരം കാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഭീമാ കൊറേഗാവ് കേസില്‍ ഉദ്ധവിനെതിരെ വിമര്‍ശവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പുണെ പൊലീസ് അന്വേഷിക്കുന്ന കേസ് കേന്ദ്രത്തിന് കൈമാറുന്നത് ശരിയല്ലെന്ന് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഘടകകക്ഷികളാണ്.
ഉദ്ധവിന്റെ നീക്കത്തെ വിമര്‍ശിച്ച് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനമെടുത്തതെന്ന് ദേശ്മുഖ് ആരോപിച്ചിരുന്നു.മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.