ഡൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയെ ഇഡി ചോദ്യം ചെയ്യുന്നു. നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത്.
നാഷണൽ ഹെറാൾഡ് പത്രം, യംഗ് ഇന്ത്യ, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസാണിത്. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് അമ്പത് ലക്ഷം രൂപക്ക് വാങ്ങിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു പിന്നിലെ പ്രധാനലക്ഷ്യം എന്നായിരുന്നു ആരോപണം.സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും എതിരായി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം നടക്കുന്നുണ്ട്.