കൊച്ചി : പാക്കിസ്ഥാന്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മല്ലു ഹാക്കര്‍മാര്‍ പൂട്ടിച്ചു.
കറാച്ചി പൊലീസ് സ്‌റ്റേഷന്റെ വെബ്‌സൈറ്റാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തത്.
പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് സ്വന്തം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം കറാച്ചി പോലീസ് അറിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 14 ന് പാക് സ്വാതന്ത്ര്യദിനത്തില്‍ മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ആക്രമിക്കപ്പെട്ടത്.
കറാച്ചി പൊലീസിന്റെ ക്രമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കഥാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു.
സിഐഡി മൂസയിലെ സലീം കുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പൊലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍.