നിരപരാധിത്വം തെളിയിക്കും; പീഡന പരാതിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലര്‍

കൊച്ചി: തനിക്കെതിരായ പീഡന പരാതിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി എറണാകുളം സെഷന്‍സ് കോടതിയെയാണ് സമീപിക്കുന്നത്. ഷക്കീര്‍ സുബാന്‍ തിങ്കളാഴ്ചയാണ് കോടതിയെ സമീപിക്കുക. ഷക്കീറിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യു ട്യൂബര്‍ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.

യുവതി സൗദി എംബസിക്കും, മുബൈയിലെ കോണ്‍സുലേറ്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

Top