ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആ സിനിമ കണ്ടെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തുന്നത് ആരായാലും അത് ശരിയായ നിലപാടല്ല. കോടികള്‍ മുതല്‍ മുടക്കിലാണ് ഓരോ സിനിമയും പുറത്തിറങ്ങുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ശരിയായ അഭിപ്രായ പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. അതു പോലും പക്ഷാപാതമാകാറുണ്ട് എന്നതാണ് സമീപകാലത്തെ ചരിത്രം. സിനിമ എന്ന വലിയ മാധ്യമത്തിന്റെ നിലനില്‍പ്പിന് തന്നെ വലിയ വെല്ലുവിളികളാണ് ഇത്തരം കുപ്രചരണങ്ങള്‍.