ചിത്രീകരണം തുടങ്ങിയതിന് ശേഷം മുന്നറിയിപ്പ് ഒന്നുമില്ലാതെ മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് മാറ്റിയ യുവതാരം ധ്രുവന് പിന്തുണയുമായി ഷമ്മി തിലകന്‍. വിഷയത്തില്‍ മമ്മൂട്ടി ഇടപെടണമെന്ന് ആവശ്യപ്പട്ടാണ് ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്.
‘ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മികതയുമൊക്കെ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്..ഈ വിഷയത്തില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് എല്ലാവരുടേയും പ്രതീക്ഷ’ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ഷമ്മി തിലകന്‍ പ്രതികരണവുമായെത്തിയിരുന്നു.മാസം തോറും പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി എന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതെന്നാണ് പരിഹാസസ്വരത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞത്.
അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രീകരണം തുടങ്ങി തുടങ്ങിയതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിഞ്ഞതെന്നാണ് ധ്രുവന്‍ വ്യക്തമാക്കിയത്.ക്വീന്‍ സിനിമയ്ക്ക് ശേഷം മറ്റു ചിത്രങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ശരീരം യോദ്ധാക്കളുടേതിന് സമാനമാക്കാന്‍ ജിമ്മിലും കളരിയിലും കഠിനാധ്വാനം ചെയ്തു.
എന്നാല്‍ മുന്നറിയിപ്പ്കളൊന്നും തരാതെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നത് ധ്രുവന്‍ പറഞ്ഞു. പിന്നീട് ധ്രുവന് പകരം ഉണ്ണി മുകുന്ദനെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു