നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ മമതയ്ക്കു നേരെ ആക്രമണം

ബംഗാൾ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണം. കാലിനും മുഖത്തും പരിക്കേറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി  കൊൽക്കത്തയിലേക്ക് മടങ്ങി.നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മമത പറഞ്ഞു.

ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്ന് മമത ആരോപിച്ചു.അടുത്തൊന്നും പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും മമത വ്യക്തമാക്കി.

നന്ദിഗ്രാമില്‍ കടുത്ത പോരാട്ടമാണ് നടക്കാന്‍പോകുന്നത്.അടുത്തകാലം വരെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന, നന്ദിഗ്രാം സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ‘സുവേന്ദു അധികാരിയാണ്’ ഇവിടെ മമതയുടെ എതിരാളി. 2016ലെ തെരഞ്ഞെടുപ്പില്‍ സുവേന്ദു ആണ് ഇവിടെ വിജയിച്ചത്.

Top