കൊല്‍ക്കത്ത: മോദി പങ്കെടുക്കുന്ന പരിപാടിയില്‍ മമത പങ്കെടുക്കില്ല. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150 വാര്‍ഷികാഘോഷത്തില്‍ മമത ബാനര്‍ജി പങ്കുടെക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മോദി നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് മമത തീരുമാനം മാറ്റിയത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, നിയമത്തിനെതിരായ എതിര്‍പ്പ് ശക്തമായി മമത ഉന്നയിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്. നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കുന്നുണ്ട്. ഇതില്‍ രണ്ട് പരിപാടികളിലെങ്കിലും മോദിയും മമതയും ഒരേ വേദി പങ്കിടുമെന്നാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടിലും മമത പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ഹുഗ്ലി നദിക്കരയിലുള്ള മില്ലേനിയം പാര്‍ക്കിലാണ് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150 വാര്‍ഷികാഘോഷം നിശ്ചയിച്ചിരുന്നത്. ഈ ചടങ്ങിലും ഹൗറ പാലത്തിന് മുകളിലുള്ള പുതിയ വെളിച്ചവിന്യാസത്തിന്റെ ഉദ്ഘാടന ചടങ്ങിലും മോദിയും മമതയും വേദി പങ്കിടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രണ്ട് പരിപാടിയിലും മമത പങ്കെടുക്കില്ല.