കൊല്‍ക്കത്ത: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാള്‍ നിയമസഭയില്‍ സംസാരിക്കവേയാണ് മമതാ ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.
‘രാജ്യത്താദ്യമായാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്ന തരത്തിലാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍, അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടില്ലാത്തത് പോലെയാണ് പ്രചാരണം. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ്.’ എന്നും മമത പ്രതികരിച്ചു.