ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷകരെന്ന കുരങ്ങന്‍മാരെ വാലില്‍ തീ കൊടുത്തു വിട്ടിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കേന്ദ്രം കൊളുത്തി വിട്ട ഈ തീയില്‍ സംസ്ഥാനങ്ങള്‍ കത്തി നശിച്ചോട്ടെ എന്നാണോ? എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം ഗോരക്ഷകര്‍ക്ക് നല്‍കിയത് മോദിയാണെന്നും മമത തുറന്നടിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ വിദേശനയം മൂലം ബംഗാള്‍ ബുദ്ധിമുട്ടുകയാണെന്നും മമത പറഞ്ഞു. ചൈന, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കേന്ദ്രം താറുമാറാക്കിയതോടെ ബുദ്ധിമുട്ടിലായത് ബംഗാളാണെന്നും മമത വിമര്‍ശിച്ചു.