കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അവരുടെ കൂടെ നില്‍ക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. കൂടാതെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയ സര്‍ക്കാരാണ് ഞങ്ങളുടേത്. ഇനിയും കര്‍ഷകരുടെ കൂടെ തന്നെ നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് മമത അറിയിച്ചു. കഴിഞ്ഞ ഏഴുമാസമായി കര്‍ഷകരോട് സംസാരിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും മമത ആരോപിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും മമത ബാനര്‍ജി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയ്ക്കാനും മമതയോട് രാകേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top