സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ ;പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Mamtha Banarji

ന്യൂഡല്‍ഹി: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

തന്റെ മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ നമ്പര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെയും മൊബൈല്‍ സേവനദാതാക്കളെയും മമത വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

Top