ബംഗാളിനെ മമത കൊള്ളയടിച്ച് നശിപ്പിച്ചെന്ന് അമിത്ഷാ: തിരിച്ചടിച്ച് മമത

ബംഗാളിനെ മമത കൊള്ളയടിച്ച് നശിപ്പിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമ ബംഗളിനെ കുരുതിക്കളമാക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് മമത ബാനർജിയും ആരോപിച്ചു.

നോർത്ത് പർഗാന ജില്ലയിൽ പര്യടനം നടത്തിയ അമിത് ഷാ രൂക്ഷ ഭാഷയിലാണ് മമത ബാനർജിയെ വിമർശിച്ചത്. “മമത ബംഗാളിന്റെ വികസനവും ക്രമസമാധാനവും തകർത്തു. ഭരിക്കുകയല്ല, കൊള്ളയടിക്കുകയാണ് മമതാ ബാനർജി ചെയ്തത്. മമതയെയും സംഘത്തെയും ബംഗാളിന്റെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്നത് സംസ്ഥാനത്തിന്റെ പൊതു ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.”

വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച മമത ബാനർജി തനിക്ക് ആരേയും ഭയമില്ലെന്നും ഭയപ്പെടുത്താൻ ശ്രമിച്ച് സമയം കളയേണ്ടെന്നും മറുപടി നൽകി. രാജ്യമാകെ വിലക്കയറ്റത്തിൽ വലയുമ്പോൾ നല്ല നാളയെകുറിച്ച് സാധാരണക്കാരനോട് പറയാൻ അൽപം മാന്യത വേണമെന്നും അവർ വിമർശിച്ചു.

Top