ഞങ്ങളുടെ സഖ്യം വിജയിക്കും; ആഭ്യന്തര മന്ത്രി അമിത് ഷായക്ക് മറുപടിയുമായി മമത ബാനര്‍ജി

കൊല്‍ക്കൊത്ത: പ്രതിപക്ഷ സഖ്യത്തിനെതിരെയുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിന് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി അക്രമത്തെ പിന്തുണയ്ക്കുകയാണെന്നും അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഖ്യം വിജയിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഈ ഇന്ത്യ സഖ്യം നമ്മുടെ മാതൃരാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് എന്‍ഡിഎയ്ക്ക് ഒരു വിലയും ഇല്ലാത്തത്. അവര്‍ ഇത്രയും വര്‍ഷമായി ഒരു യോഗം നടത്തിയിട്ടില്ല. നേരത്തെ കൂടെയുണ്ടായിരുന്നവര്‍ പോയി എന്നും മമത പറഞ്ഞു. ‘ഭീകരത സൃഷ്ടിക്കുന്നത് അവരുടെ പാരമ്പര്യമാണ്, ഭരണഘടനയല്ല. അവര്‍ അക്രമം തെരഞ്ഞെടുത്ത് എല്ലാം കാവിയാക്കും. കാവി നിറം നമുക്ക് ഇഷ്ടമല്ലെന്നല്ല. പക്ഷേ രാജ്യം മുഴുവന്‍ കാവിയാണെങ്കില്‍ മറ്റ് നിറങ്ങള്‍ എവിടെ പോകും. നമ്മുടെ ദൈവങ്ങളോടും ബലിയോടും ബന്ധപ്പെട്ട ഒരു ദിവ്യ നിറമാണ് കാവി. പീഡനത്തെ പരാമര്‍ശിക്കാന്‍ അവര്‍ കാവിയെ ഉപയോഗിക്കുകയാണെന്നും മമത പറഞ്ഞു.

Top