ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മമതാ പറഞ്ഞു. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും തെരുവുകളിലും പോരാടുമെന്നും മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
‘ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടിയ എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തത് നിര്‍ഭാഗ്യകരവും ജനാധിപത്യ മൂല്യങ്ങളെയും തത്വങ്ങളെയും മാനിക്കാത്ത സ്വേച്ഛാധിപത്യ ഗവണ്‍മെന്റിന്റെ മനോഭാവത്തിന്റെ പ്രതിഫലനവുമാണ്. ഇതിന് ഞങ്ങള്‍ വഴങ്ങില്ല. ഈ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും തെരുവുകളിലും ഞങ്ങള്‍ പോരാടും.’ – മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നിവരെയാണ് ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.