സ്വാതന്ത്രദിനത്തില്‍ ഗാനവുമായി മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്രദിന വാര്‍ഷികത്തില്‍ ഗാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

‘ദേശ് താ സോബര്‍ നിജെര്‍’ (ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബംഗാളി ഗായികരായ ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവരാണ്. ശനിയാഴ്ച രാത്രിയോടെ മമത ബാനര്‍ജി തന്നെയാണ് ഗാനം ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചത്.

‘ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ’- മമത ട്വീറ്റ് ചെയ്തു.

Top