ഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ്.പശ്ചിമബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് ബംഗാളില്‍ ടിഎംസിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമര്‍ശം. നിലവില്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടേത് ഉള്‍പ്പെടെയുള്ള രണ്ട് ലോക്‌സഭ സീറ്റുകള്‍ കോണ്‍ഗ്രസിന്റേതാണ്.
പാര്‍ട്ടിയുടെ മുര്‍ഷിദാബാദ് ജില്ലാ ഘടകത്തിന്റെ സംഘടനാ യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷ കൂടിയായ ബാനര്‍ജി തന്റെ നിലപാട് അറിയിച്ചത്. ഗണ്യമായ ന്യൂനപക്ഷ ജനസംഖ്യയുള്ളതും പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്നതുമായ പ്രദേശമാണിത്.ഈ സീറ്റുകള്‍പ്പടെ കോണ്‍ഗ്രസ് ചോദിച്ചിട്ടുമുണ്ട്. ജില്ലയിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലും ടിഎംസിയുടെ വിജയത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ യോഗത്തില്‍ അവര്‍ പാര്‍ട്ടി നേതാക്കളോട് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ചു.