കൊല്‍ക്കത്ത: സംഘര്‍ഷം നടന്ന പശ്ചിമബംഗാളിലെ രാംപൂര്‍ഘട്ട് സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി . നാളെ രാംപൂര്‍ഘട്ടില്‍ മമതയെത്തും. ബംഗാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. സംഘര്‍ഷത്തില്‍ മമത സര്‍ക്കരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ശക്തമാക്കവേയാണ് മമത ബാനര്‍ജിയുടെ നീക്കം.
സംഘര്‍ഷമേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. എന്നാല്‍ വീടുകള്‍ അഗ്‌നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കളെ പൊലീസ് പ്രവേശിപ്പിച്ചില്ല. പിന്നാലെ പൊലീസും പിബി അംഗം ബിമന്‍ ബോസും അടക്കമുള്ള പ്രതിനിധി സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി.