ദുര്‍ഗ്ഗപൂജയ്ക്കുള്ള തീംസോങ് എഴുതി മുഖ്യമന്ത്രി മമത ബാനര്‍ജി

mamatha

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്തമായ ദുര്‍ഗ്ഗാ പൂജയ്ക്കുള്ള ഗാനം എഴുതിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. പരമ്പരാഗത ബംഗാള്‍ ഗാനമായ അഗോമോണിയുടെ ആത്മാവ് തിരികെ കൊണ്ടുവരുന്ന തരത്തിലുള്ളതാണ് പുതിയ ഗാനത്തിന്റെ വരികളെന്ന് മമത അവകാശപ്പെട്ടു. മന്ത്രി അരുബ് ബിശ്വാസ് ആവശ്യപ്പെട്ടിട്ടാണ് താന്‍ വരികളെഴുതിയതെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാസ്‌കാരിക വകുപ്പ് ഉപമന്ത്രി ഇന്ദ്രാണില്‍ സെന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗായകനാണ് സെന്‍.

കഴിഞ്ഞ വര്‍ഷവും മമത തന്നെയാണ് ദുര്‍ഗ്ഗപൂജയ്ക്കുള്ള ഗാനം എഴുതിയിരുന്നത്. ഗായിക ശ്രേയ ഘോഷാലായിരുന്നു കഴിഞ്ഞ തവണ ഗാനം ആലപിച്ചത്. ‘ ബോയ്ചിത്രേര്‍ മുഖ്യോട്ട ഗാന്‍താ…’ എന്നു തുടങ്ങുന്നതാണ് കഴിഞ്ഞ തവണത്തെ ഗാനം. ‘ഒരുമയുടെ ആഭരണം വൈവിധ്യത്തിന്റെ മുത്തുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു…’ എന്നാണ് ഇതിന്റെ അര്‍ത്ഥം.

Top